സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: ബിജെപി

Thursday 15 February 2018 12:10 pm IST

 

മട്ടന്നൂര്‍: എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്ന  നയം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്നും എടയന്നൂര്‍ കൊലക്കേസ്  പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും ബിജെപി കീഴല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

   ഈ മേഖലയില്‍ നിരവധി സംഘ പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരേയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കുനേരേയും സിപിഎം അടുത്ത കാലം വരെ അക്രമം നടത്തിയിട്ടുണ്ട്.സിപിഎമ്മിന്റെ അസഹിഷ്ണുത രാഷ്ടീയം ജനങ്ങള്‍ മനസ്സിലാക്കണമെന്നും ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഇ.നാരായണന്‍ അധ്യക്ഷത വഹിച്ചു.എം.സി.ഗംഗാധരന്‍, പി.കെ.ചന്ദ്രന്‍, എം.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.