ഫസല്‍ വധകേസ് പ്രതിയായ സിപിഎമ്മുകാരന്‍ അറസ്റ്റില്‍

Thursday 15 February 2018 12:11 pm IST

 

തലശ്ശേരി: ഉത്സവ പറമ്പില്‍ ക്രമസമാധാന പാലനത്തിനെത്തിയ എടക്കാട് എസ്.ഐ.മഹേഷ് കണ്ണമ്പേത്തിനെ മദ്യപസംഘം  ആക്രമിച്ചു. സംഘര്‍ഷത്തിനിടയില്‍ തലശ്ശേരി കുട്ടിമാക്കൂലിലെ സിപിഎം പ്രവര്‍ത്തകനും കൊലക്കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അരുണ്‍ എന്ന അരുട്ടനെ ബലപ്രയോഗത്തിലൂടെ പോലിസ് സംഘം പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. 

    എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ കൊല കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് അരുട്ടനെന്ന് പോലീസ് പറഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി യോടെയായിയുന്നു കുഴപ്പങ്ങള്‍ തുടങ്ങിയത്. എടക്കാട്ടെ തെക്കേക്കുന്നുബ്രം മൃത്യുഞ്ജയശ്രീ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് സംഘം ഇവിടെ ഓട്ടോയിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന അരൂട്ടനെയും കുട്ടുകാരെയും പിടികൂടി . ഇവരെ പോലീസ് വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് എസ്‌ഐയെ കൈയ്യേറ്റം ചെയ്തത്. പ്രതിയെ കീഴ്‌പെടുത്തുന്നതിനിടയില്‍ എസ്.ഐക്ക് നിസ്സാര പരിക്കുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.