സംസ്ഥാന ക്ഷീര കര്‍ഷക സംഗമം ഇന്നാരംഭിക്കും

Thursday 15 February 2018 12:12 pm IST

 

മാഹി:സംസ്ഥാന ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷക സംഗമവും,ഡെയറി എക്‌സ്‌പോയും ഇന്ന് ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ തുടക്കമാകും..സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങള്‍,തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍,മൃഗ സംരക്ഷണ വകുപ്പ്,മില്‍മ,കേരളാ ഫീഡ്,ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി ഇന്ന് കാലത്ത് എട്ട് മണിക്ക് സി.കെ.നാണു എംഎല്‍എ പതാക ഉയര്‍ത്തും.

     തുടര്‍ന്ന് ഒന്‍പത് മണിക്ക് നടക്കുന്ന കന്നുകാലി പ്രദര്‍ശനവും,വെറ്ററിനറി ക്യാമ്പും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.പത്തു മണിക്ക് ക്ഷീര കര്‍ഷക സംഗമം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യും.വേദി രണ്ടില്‍  മാധ്യമ സെമിനാര്‍ നടക്കും.വനിതാ സഹകാരി ശില്‍പ്പശാല ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് ശേഷം നടക്കുന്ന ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശില്‍പ്പശാല അഡ്വ:എന്‍.രാജനും,വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സായാഹ്നം മന്ത്രി എ.കെ.ബാലനും ഉല്‍ഘാടനം നിര്‍വ്വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി 17ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.