സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

Thursday 15 February 2018 12:13 pm IST

 

ചെറുപുഴ: പ്രാപ്പോയില്‍ ചൂരപ്പടവിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കൂടുതലായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ ചെറുപുഴ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോത്തെ ബഷീറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് (14.02.18) കോടതിയില്‍ ഹാജരാക്കും. കരിങ്കല്‍ പൊട്ടിക്കുന്നതിന് സ്ഥാടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഇയാള്‍ക്ക് അനുമതിയുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ  ഉച്ചയോടെയാണ് ചെറുപുഴ എസ്.ഐ.പി.സുകുമാരന്‍, അഡീഷ് ണല്‍ എസ്.ഐ.വി.ഡി.രാധാക്യഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്വാറിയില്‍ പരിശോധന നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.