ചെറുപുഴ: ജെസിഐ ചെറുപുഴ കാനംവയലില്‍ ഇക്കോ ക്യാമ്പ് സംഘടിപ്പിച്ചു. കാട്ടുതീ മൂലവും. അനധികൃത കയ്യേറ്റങ്ങള്‍ മൂലവും നഷ്ടമാവുന്ന പച്ചപ്പുകള്‍ പുന:സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. ക്യാമ്പില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. ജെസിഐ പ്രസിഡണ്ട് റോയി, സെക്രട്ടറി ജിനോ ഗോപാല്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.സുരേഷ് പാലാവയല് പച്ചപ്പിലേക്ക് ഒരു ചുവടുവെപ്പ് എന്ന വിഷയത്തിലും, അഡ്വക്കേറ്റ് തോമസ് സെബാസ്റ്റ്യന്‍ തേജസ്വനിക്ക് ഒരുകൈത്താങ്ങ് എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: