ജോഹന്നാസ് ബര്‍ഗ്; ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസയെ നിയമിച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി ജേക്കബ് സുമയെ രാജിവയ്പ്പിച്ച ഒഴിവിലാണ് നിയമനം.
റാമഫോസയുടെ പേരു മാത്രമേ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുള്ളു. അതിനാല്‍ വോട്ടെടുപ്പും വേണ്ടിവന്നില്ല. അഴിമതി പൊറുക്കില്ലെന്ന് പുതിയ പ്രസിഡന്റ് ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. 65 കാരനായ റാമഫോസയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: