സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും

Thursday 15 February 2018 8:30 am IST

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ചേര്‍ത്തല കെ വിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കുന്നത്. 

കെവിഎം ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നഴ്സുമാര്‍ സമരപ്പന്തലില്‍ ഒത്തുചേരും. രാവിലെ ഏഴ് മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. 

അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസം പിന്നിട്ട കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.