കപ്പല്‍ ശാലയിലെ പൊട്ടിത്തെറിക്ക്​ കാരണം​ അസറ്റലിന്‍ വാതകം

Thursday 15 February 2018 9:55 am IST

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിന്‍ വാതകം ചോര്‍ന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തി. അപകട ദിവസത്തിനു തലേദിവസം രാത്രിയില്‍ ചോര്‍ന്ന് തേര്‍ഡ് ഡെക്കില്‍ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

അറ്റകുറ്റപ്പണി നടത്തിയ വാട്ടര്‍ ടാങ്കിന് സമീപത്തെ റഫ്രിജറേഷന്‍, ശീതീകരണ പ്ലാന്റുകള്‍ക്ക് സമീപത്തായിരുന്നു സ്ഫോടനം. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടര്‍ പ്രമോദ് നിയോഗിച്ചു. 

ജോയിന്റ് ഡയറക്ടര്‍ അരുണന്‍ തലവനായ സമിതിയില്‍ കെമിക്കല്‍ ഇന്‍സ്പെക്ടര്‍ റെജി, സീനിയര്‍ ഇന്‍സ്പെക്ടര്‍ നിധീഷ്, സേഫ്ടി കണ്‍ട്രോളര്‍ ലാല്‍ വര്‍ഗീസ്, ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരാണ് അംഗങ്ങള്‍. അഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.