അയോദ്ധ്യ: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി

Thursday 15 February 2018 10:51 am IST

ലഖ്‌നൗ: അയോദ്ധ്യാ വിഷയത്തില്‍ സുപ്രീം കോടതിവിധി എന്തായാലും സ്വീകരിച്ച് നടപ്പാക്കുമെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി ഭാഗിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച വിധിക്കെതിരേ സുപ്രീം കോടതിയില്‍ വാദം നടക്കുകയാണ്.

ഫെബ്രുവരി എട്ടിന് വാദം കേട്ട കോടതി മാര്‍ച്ച് 14ന് രേഖകള്‍ പരിശോധിക്കാന്‍ മാറ്റി. ചില രേഖകള്‍ പരിഭാഷപ്പെടുത്തി കോടതിക്ക് ലഭ്യമാക്കാനുണ്ട്. കേസിനെ ഭൂമി തര്‍ക്കക്കേസായി മാത്രമാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ ശ്രീരാമദാസ മിഷന്‍ യുണിവേഴ്‌സല്‍ സൊസൈറ്റി നടത്തുന്ന 39 ദിവസ രാമരാജ്യ രഥയാത്രക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് മൗര്യ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:AYODHYA, RAMJANMABHOOMI, SREERAMADASA MISSION, KESAV PRASAD MOURYA, SUPREME COURT