ചന്തം കൂടിയ 'ഹോണ്ട എക്സ് ബ്ലേഡ്'

Thursday 15 February 2018 1:03 pm IST

ന്യൂദൽഹി: ഹോണ്ടയുടെ ഏറ്റവും പുതിയ ബൈക്കായ 'ഹോണ്ട എക്സ് ബ്ലേഡിൻ്റെ' ബുക്കിങ് ആരംഭിച്ചു. 79,000 രൂപയാണ് ദൽഹിയിലെ എക്സ് ഷോറും വില. ഹോണ്ട ഹോർണറ്റിനു ശേഷം 160 സിസി സെഗ്‌മെൻ്റിൽ ഹോണ്ട പുറത്തിക്കിയ ബൈക്കാണ് 'ഹോണ്ട എക്സ് ബ്ലേഡ്'. മാർച്ച് ആദ്യവാരം മുതൽ ഹോണ്ട എക്സ് ബ്ലേഡിൻ്റെ വിത്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഹോണ്ട സിബി ഹോർണറ്റിൻ്റെ പ്ലാറ്റ്ഫോമിലാണ് എക്സ് ബ്ലേഡും നിർമ്മിച്ചിരിക്കുന്നത്. നഗരത്തിൽ അനുയോജ്യമായ റൈഡിങ്ങിനു പറ്റുന്ന തരത്തിലാണ് ബൈക്കിൻ്റെ നിർമ്മാണം. പ്രധാനമായും മികച്ച ഇന്ധനക്ഷമതയാണ് കമ്പനിയുടെ വാഗ്‌ദാനം. പുതിയ എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ബൈക്കിൻ്റെ സവിശേഷതയാണ്. അഞ്ച് നിറങ്ങളിലാണ് എക്സ് ബ്ലേഡ് നിരത്തിലിറങ്ങുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.