പണിമുടക്ക്; മത്സ്യബന്ധന മേഖല സ്തംഭിച്ചു

Thursday 15 February 2018 1:02 pm IST

കൊച്ചി: ബോട്ട് ഓണേഴ്സ് അസോസിയേഷനും സംയുക്ത സമരസമിതിയും പ്രഖ്യാപിച്ച അനിശ്ചികാല പണിമുടക്കിനെത്തുടര്‍ന്ന് മത്സ്യബന്ധന മേഖല സ്തംഭിച്ചു. ഹാര്‍ബറുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. പണിമുടക്ക് തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരും.

കൊല്ലം നീണ്ടകരയിലെ ഫിഷറീസ് വകുപ്പ് ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തി. ഡീസല്‍ സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പണിമുടക്ക് തുടര്‍ന്ന് പോകുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.  

മത്സ്യത്തൊഴിലാളികളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയെ അവഗണിച്ചെന്നാരോപിച്ച്‌ നീണ്ടകരയിലെ ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ബോട്ടുടമകളും തൊഴിലാളികളും ചേര്‍ന്ന് ഉപരോധിച്ചു. സംസ്ഥാനത്തെ മറ്റ് ഹാര്‍ബറുകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.