'പരി'യിലെ അനുഷ്കയെ കണ്ടാൽ പേടി തോന്നും, ഉറപ്പ്

Thursday 15 February 2018 2:24 pm IST

മുംബൈ: അനുഷ്ക ശർമ്മയുടെ ഏറ്റവും പുതിയ ഹൊറർ ചിത്രമായ പരിയുടെ ട്രെയിലർ പുറത്തിറങ്ങി. ഏവരെയും ഭീതിയിലാഴ്ത്താൻ ചിത്രത്തിൻ്റെ ട്രെയിലറിനു സാധിക്കുമെന്നതിൽ സംശയമില്ല. അനുഷ്ക ശർമ്മ തന്നെയാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടത്.

ട്രെയിലറിൽ പ്രേതബാധയേറ്റ ഒരു സ്ത്രീയായിട്ടാണ് അനുഷ്കയെ കാണാനാകുക. ചിത്രത്തിൻ്റെ ട്രെയിലറിനൊപ്പം  ഈ ഹോളിയിൽ പിശാചും ഉല്ലാസിക്കട്ടെ എന്ന അടിക്കുറിപ്പുമുണ്ട്.  എന്തായാലും അനുഷ്കയുടെ ഈ ട്രെയിലർ കണ്ട് ഏറ്റവും കൂടുതൽ ത്രില്ലടിച്ചത് ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയാണ്. 

ക്ലീൻ സ്റ്റേറ്റ് ഫിലിംസും ക്രിഅർജ് എൻ്റർടെയ്ന്മെൻ്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പ്രോസിത് റോയിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനുഷ്കയ്ക്ക് പുറമെ  പരമ്പ്രത ചാറ്റർജി, രജത് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാധാരണയായി ബോളിവുഡ്, ഹൊറർ സിനിമൾക്ക് അത്രപ്രധാന്യം നൽകാറില്ല. എന്നാൽ പരിയുടെ ട്രെയിലർ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുമെന്നതിൽ സംശയമില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.