ബസ് സമരത്തിനെതിരെ ജസ്റ്റിസ് എം.രാമചന്ദ്രന്‍

Thursday 15 February 2018 2:38 pm IST

കൊച്ചി: നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്ന ബസുടമകളുടെ പ്രഖ്യാപനത്തിനെതിരേ ജസ്റ്റീസ് എം.രാമചന്ദ്രന്‍ രംഗത്ത്. സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ രാമചന്ദ്രന്‍ കമ്മീഷനെയാണ് നിയോഗിച്ചിരുന്നത്.

നിലവിലെ സ്ഥിതിയില്‍ മിനിമം എട്ട് രൂപ എന്നത് ന്യായമായ നിരക്കാണ്. എന്നാല്‍ ഡീസല്‍ വില ഇനിയും  ഉയര്‍ന്നാല്‍ ഈ നിരക്ക് പോരാതെ വരും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്റെ കാര്യത്തില്‍ ബസുടമകള്‍ പറയുന്നത് ശരിയാണെന്നും ഇനിയെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ ആരെ ഭയപ്പെട്ടാണ് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതെന്ന് അറിയില്ലെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.