കരുനാഗപ്പള്ളി: തപസ്യ കലാ സാഹിത്യ വേദിയുടെ 42-ാം സംസ്ഥാന സമ്മേളനം 23, 24,25 തീയതികളില്‍ കൊല്ലത്തു നടക്കുന്നതിന്റെ മുന്നോടി ആയി നടത്തുന്ന സാംസ്കാരിക വിളംബര യാത്ര ഇന്ന് പന്മന ആശ്രമത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ ഒന്‍പതിന് പന്മന ആശ്രമ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ വിളംബര യാത്ര ഉദ്ഘാടനം ചെയ്യും. തപസ്യ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.വി.എസ്. രാധാകൃഷ്ണന്, യാത്രാ സംയോജകന്‍ കൃഷ്ണകുമാര്‍ കൃഷ്ണജീവനം, സുനില്‍ മങ്ങാട്ട്, തുടങ്ങിയവര്‍ സംസാരിക്കും. തപസ്യതാലൂക്ക് പ്രസിഡന്റ് ബീനാ കെ.തമ്പി നയിക്കുന്ന വിളംബര ജാഥ രാവിലെ 10ന് ചേന്നംകരമുക്കില് എത്തിച്ചേരും. മാരാരിത്തോട്ടം, തഴവ എവിഎച്ച്എസ്, മണപ്പള്ളി, വവ്വാക്കാവ്, ഓച്ചിറ, ആലുംപീടിക, അമൃതപുരി, വള്ളിക്കാവ് വഴി വൈകിട്ട് അഞ്ചരയ്ക്ക് കരുനാഗപ്പള്ളി പോസ്റ്റോഫീസിനു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. 16ന് കുന്നത്തൂര്‍, 17ന് കൊട്ടാരക്കര, 18ന് പത്തനാപുരം, 19ന് പുനലൂര്‍ താലൂക്കുകളില്‍ പര്യടനം നടത്തി വിളംബരയാത്ര 20ന് കൊല്ലത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: