പത്തനാപുരം: കുന്നിക്കോട് ദേശീയപാതയില്‍ മാലിന്യം തള്ളാനെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് പച്ചിലവളവിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കരുനാഗപ്പള്ളി മില്ലില്‍ നിന്ന് പുറത്ത് കളയുന്ന തുണിയുടെ കഷ്ണങ്ങളാണ് ഇവര്‍ പാതയോരത്ത് നിക്ഷേപിച്ചത്. മാലിന്യങ്ങള്‍ വാഹനത്തിലാക്കിയാണ് കൊണ്ട് വന്നിട്ടത്. വിളക്കുടി പഞ്ചായത്ത് മാലിന്യം തള്ളുന്നതു നിരോധിച്ച സ്ഥലമാണിത്.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ ശെന്തിവേല്, നമ്പിരാജ എന്നിവരാണ് പിടിയിലായത്. വാഹനം അടക്കം ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വേസ്റ്റ് നിര്‍മ്മിക്കാനാണ് തുണികഷ്ണങ്ങള്‍ കൊണ്ടു പോയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്കി. വാഹനം കോടതിയില്‍ ഹാജരാക്കി. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: