ചോക്ലേറ്റ്സ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; കാഡ്ബറീസ് രുചി പരിശോധകരെ തേടുന്നു

Thursday 15 February 2018 2:55 pm IST

ലണ്ടൻ: നിങ്ങൾക്ക് ചോക്ലേറ്റ്സ്  ഇഷ്ടമാണോ? എന്ത് ചോദ്യമാണിത്, ചോക്ലേറ്റ് ഇഷ്ടമില്ലാത്ത ആരും തന്നെയുണ്ടാകില്ല. എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ബ്രിട്ടനിലെ പ്രധാന ചോക്ലേറ്റ് നിർമ്മാതാക്കളായ 'കാഡ്ബറി ചോക്ലേറ്റ്സ്'  തങ്ങളുടെ കമ്പനിക്ക് വേണ്ടി  ചോക്ലേറ്റ്സ് രുചി പരിശോധകരെ നിയമിക്കുന്നു.  

കമ്പനിയുടെ വെബ്സൈറ്റിലാണ് രുചി പരിശോധകരെ തേടുന്നതായിട്ടുള്ള പരസ്യം നൽകിയത്. മൂന്ന് ചോക്ലേറ്റ് പരിശോധകരെയും ഒരു കോക്കൊ ബീവറേജ് പരിശോധകൻ്റെയും ഒഴിവാണ് ഇപ്പോൾ നിലവിൽ ഉള്ളതെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ട് ടൈം അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഒരു മണിക്കൂർ ജോലി ചെയ്താൽ 12. 50 ഡോളർ ലഭിക്കും.

എന്നാൽ അത്ര അനായാസമായി ഈ ജോലി ലഭിക്കുമെന്ന് കരുതേണ്ട. കുറച്ച് കഴിവുകൾ ഈ ജോലിക്ക് അത്യാവശ്യമാണ്. മധുരപലഹാരങ്ങള്‍ അവയിൽ അടങ്ങിയിരിക്കുന്ന രസക്കൂട്ടുകൾ എന്നിവയെല്ലാം തിരിച്ചറിയാനുള്ള കഴിവാണ് ഇതിൽ പ്രധാന്യം. ഇതിനു പുറമെ പുത്തൻ രുചികൾ കണ്ടെത്താനുള്ള വ്യഗ്രതയും ഏറെ അനിവാര്യമാണ്.  

തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം കമ്പനി തന്നെ നൽകും. എന്തായാലും പല തരത്തിലുള്ള ചോക്ലേറ്റ് കഴിക്കുന്നതിനൊപ്പം പണവും ലഭിക്കുന്ന ഈ പണിക്ക് നിരവധി ബയോഡേറ്റകൾ കമ്പനിക്ക് ലഭിക്കുമെന്നതിൽ സംശയിക്കേണ്ട. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.