വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് രണ്ട് മരണം

Thursday 15 February 2018 5:21 pm IST

ഗുവാഹത്തി: അസമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വിംഗ് കമാന്‍ഡര്‍ റാങ്കിലുള്ള പൈലറ്റുമാരാണ് മരിച്ചത്. ജോഹട്ടിയിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കു ശേഷമാണ് വിമാനം തകര്‍ന്നത്. 

മജൂലി നദിക്കു സമീപം വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. നിരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. എല്ലാ ദിവസവും ഇത്തരത്തിലുള്ള നിരീക്ഷപ്പറക്കല്‍ നടത്താറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.