ന്യൂദല്‍ഹി: രാജ്യത്ത് അതിവേഗത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേന്ദ്രം 6000 കോടിയുടെ പദ്ധതി കൊണ്ടു വരുന്നു.
സമഗ്രമായ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ പരിപാലനം, സാമൂഹികമായ പങ്കാളിത്തം വഴി റീചാര്‍ജ് സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
‘അടല്‍ ഭുജല്‍ യോജന’ എന്ന പേരില്‍ ആരംഭിക്കുന്ന കേന്ദ്ര പദ്ധതിക്കായി വേണ്ട മൊത്തം തുകയില്‍ പകുതി ലോക ബാങ്കിന്റെ ലോണ്‍ വഴി ലഭ്യമാകും. ബാക്കി പകുതിയായ 3000 കോടി ബജറ്റില്‍ വകയിരുത്തിയാകും കേന്ദ്രം നടപ്പാക്കുക.
“മാര്‍ച്ച് 31ന് മുമ്പായി പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ എപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കി തുടങ്ങാനാകുമെന്നും” കേന്ദ്ര ജലവിഭവ സെക്രട്ടറി യു.പി സിങ് വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ ഉള്‍പ്പെടുന്ന ജനങ്ങളുടെ കാര്യക്ഷമമായ ജല ഉപയോഗത്തിനും ഭൂഗര്‍ഭ ജലത്തിന്റെ റീചാര്‍ജ്ജിനും ഉതകുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: