പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തു

Friday 16 February 2018 2:00 am IST

 

നെടുമങ്ങാട്: വഞ്ചുവം വാഴത്തോപ്പ് മിച്ചഭൂമി കോളനിയിലേക്ക് പോകുന്ന തോടിനുകുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ത്ത നിലയില്‍. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് പാലം. വാഹനം കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിന്റെ സംരക്ഷണഭിത്തി കഴിഞ്ഞദിവസം രാത്രി എല്‍ഡിഎഫ് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ ഇടിച്ചു മാറ്റിയതെന്ന് പറയപ്പെടുന്നു.

കൈവരി രാത്രിയില്‍ ഇടിക്കുന്നത് അറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ ഇടിച്ചുമാറ്റല്‍ നിര്‍ത്തിവച്ചു. ഒരുവ്യക്തിയുടെ വീട്ടിലേക്ക് വാഹനം പോകാന്‍ വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായിരുന്നു പാലത്തിന്റെ കൈവരി രാത്രിയില്‍ ഇടിച്ചുമാറ്റി തുടങ്ങിയത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു ശ്രമം. ഇതേ വാര്‍ഡിലെ പേഴുംമൂട്ടിലുള്ള റേഡിയോ പാര്‍ക്ക് ഏതാനുംനാള്‍ മുമ്പ് ഇടിച്ചുമാറ്റിയതിനെതിരെ കേസുപോലും എടുക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്. കൈവരി ഇടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും വലിയമല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.