ബിജെപി ഏര്യ പ്രസിഡന്റും കൗണ്‍സിലറുമായ വി. ഹരികുമാര്‍ ചികിത്സാ ധനസഹായം നല്‍കുന്നു ബശീറിയം അരങ്ങേറി

Friday 16 February 2018 2:00 am IST

 

പോത്തന്‍കോട്: ശാന്തിഗിരി വിദ്യാഭവനില്‍ വരകളുടെയും വര്‍ണങ്ങളുടെയും വിസ്മയം തീര്‍ത്ത് 'ബശീറിയം' അരങ്ങേറി. ഉദ്ഘാടനം സാഹിത്യകാരന്‍ ഡോ ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. കുട്ടികള്‍ വായിച്ച് വളരണമെന്നും വായന സംസ്‌കാരമാണെന്നും ഇന്നത്തെ തലമുറ അതുള്‍ക്കൊള്ളണമെന്നും അദേഹം പറഞ്ഞു. സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി, ദീപ്തി എസ്. വിദ്യ, സ്വപ്ന ശ്രീനിവാസന്‍, മുരളിശ്രീധര്‍, ഡോ കെ.ആര്‍.എസ്. നായര്‍, സൂരജ്പ്രകാശ്, എം.പി. ബിന്ദു, ഷൈജു കെ. മാലൂര്‍ എന്നിവര്‍ സംസാരിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ബശീറിയം ചര്‍ച്ചയില്‍ പങ്കെടുത്തു. ബഷീറിന്റെ പുസ്തകങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ വായിച്ച് കുട്ടികള്‍ അവയുടെ ചിത്രാവിഷ്‌കാരം നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.