ബംഗളൂരുവില്‍ മലയാളിയുടെ അനധികൃത കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു

Thursday 15 February 2018 7:35 pm IST

കസവനഹള്ളി: ബംഗളൂരുവില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്.

ബംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടമാണിത്. കസവനഹള്ളിയിലെ സെന്‍ട്രല്‍ ജയില്‍ റോഡില്‍ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറുവര്‍ഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിര്‍മാണമാണ് അപകടത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ പറയുന്നു.

മൂന്നു നില കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍ത്തിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.