മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരീക്കറുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനകള്‍ക്കു ശേഷമാണ് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രാത്രിയില്‍ വയറുവേദനയെ തുടര്‍ന്നാണ് പരീക്കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: