സ്വകാര്യ ബസ് പണിമുടക്കില്‍ പങ്കെടുക്കും

Friday 16 February 2018 1:32 am IST

 

ആലപ്പുഴ: ബസ് ചാര്‍ജ് മിനിമം നിരക്കില്‍ ഒരു രൂപ മാത്രം വര്‍ദ്ധിപ്പിച്ചതും, വിദ്യാര്‍ത്ഥികളുടെ പുതിയ കണ്‍സഷന്‍ നിരക്കുകളും തികച്ചും അപര്യാപ്തമാണെന്ന് ബസ് ഉടമകള്‍. പുതിയ ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ താല്‍ക്കാലിക ചെറിയഗുണം കെഎസ്ആര്‍ടിസിക്ക് മാത്രമായെന്ന് സ്വകാര്യബസ് ഉടമകളുടെ സംഘടനയായ കെബിടിഎ ഭാരവാഹികള്‍ പറയുന്നു. 

 ഇന്ന് ആരംഭിക്കുന്ന സര്‍വ്വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നതിന് യോഗം ബസ് ഉടമകളെ ആഹ്വാനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, ഭാരവാഹികളായ ഷാജിലാല്‍, എന്‍. സലിം, നവാസ് പാറായില്‍, റിനുമോന്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.