സത്യം കണ്ടെത്തലാണ് ശാസ്ത്രം: സ്വാമി ചിദാനന്ദപുരി

Friday 16 February 2018 1:33 am IST

 

ആലപ്പുഴ: യഥാര്‍ത്ഥ സത്യത്തെ കണ്ടെത്തലാണ് ശാസ്ത്രമെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രൊഫ. രാമവര്‍മ്മ തമ്പുരാന്‍ ജന്മശതാബ്ദി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 ശാസ്ത്രത്തിന് ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും വേര്‍തിരിവില്ല, എല്ലാം സത്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. അറിവിന്റെ അറ്റമാണ് വേദാന്തം, ഉള്ളതിനെ അറിയുകയാണ് വേണ്ടത്. അനുഭവിച്ചറിഞ്ഞവരാണ് ഗുരുക്കന്മാര്‍. സ്വര്‍ഗ്ഗവും നരകവും എന്താണെന്ന് ആരു പറയുന്നതും വിശ്വസിക്കാനാകില്ല, 

 കാരണം മരിച്ചവര്‍ ഇതു വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും മഹനീയമായത് ഗുരുശിഷ്യ ബന്ധമാണ്. അതില്‍ സ്വാര്‍ത്ഥതയുടെ കണിക പോലും ഉണ്ടാകില്ല. ഒരാളെ മാറ്റാനും, മാറ്റിയ ശേഷം സ്‌നേഹം പ്രകടിപ്പിക്കുന്ന മതവിഭാഗങ്ങളുണ്ട്. 

  എന്നാല്‍ വേദാന്തം നമ്മെ ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. വിശ്വാസത്തിലൂടെ മാത്രം ഒരുവനെ എക്കാലവും കൂടെ നിര്‍ത്താന്‍ കഴിയില്ല, അവന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് യുക്തിയിലധിഷ്ടിതമായ ഉത്തരം നല്‍കാന്‍ കഴിയണം, 

 അവസാനഗുരുവും, അന്ത്യപ്രവാചകനും ഇല്ല, അങ്ങനെ വിശ്വസിച്ചാല്‍ അതു മതമായി മാറും. ലോകം ഇന്ന ഭാരതത്തെ പ്രതീക്ഷയോടെ കാണുന്ന കാലഘട്ടമാണിതെന്നും സ്വാമി പറഞ്ഞു. പ്രൊഫ. ആര്‍. രാമരാജവര്‍മ്മ സ്വാഗതവും, പ്രൊഫ. ആര്‍. ജിതേന്ദ്ര വര്‍മ്മ നന്ദിയും പറഞ്ഞു. രമാദേവി തമ്പുരാട്ടി ഗുരുവന്ദനവും, വൃന്ദാവര്‍മ്മ കവിതാലാപനവും നടത്തി. എന്‍. കൃഷ്ണപൈ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.