കരാറുകാരന്‍ മണ്ണു കടത്തി; പിഡ്ബ്‌ള്യുഡി പരാതി നല്‍കി

Friday 16 February 2018 1:34 am IST

 

ആലപ്പുഴ: ദേശിയപാതയില്‍ ചുടുകാടിന് സമീപത്ത് നിന്ന് കരാറുകാരന്‍ അനധികൃതമായി മണ്ണു കടത്തിയതായി പരാതി. 

 ടൈല്‍ പാകുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ള തൂക്കുകുളം സ്വദേശി ബൈജുവിനെതിരെ ദേശിയപാതാ വിഭാഗം അസി. എന്‍ജിനീയര്‍ നിഹാല്‍ ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കി. കടത്തിയ മണ്ണ് കരാറുകരന്റെ വീടിന് മുന്‍വശം നികത്തി റോളര്‍ ഉപയോഗിച്ച് ഉറപ്പിച്ചു. ഈ മണ്ണ് തിരിച്ചിടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  മന്ത്രി ജി. സുധാകരന്റെ സമീപവാസിയാണ് കരാറുകാരന്‍. ഈയാളുടെ നടപടി മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് സംശയിക്കുന്നതായി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 

 എന്നാല്‍ മണല്‍ കടത്തിനെതിരെ ആദ്യം പ്രതികരിക്കാതിരുന്ന പൊതുമാരമത്ത് വകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച മാദ്ധ്യമ വാര്‍ ത്തകള്‍ വന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.