വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം എക്സൈസ് വിവരശേഖരണം നടത്തുന്നു

Friday 16 February 2018 1:38 am IST

 

ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് എക്‌സൈസ് പരിശോധന നടത്തുന്നു.

  സുരക്ഷിതത്വമുളള ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളില്‍  സാമൂഹ്യ വിരുദ്ധര്‍ കടന്നുകയറുകയും വിദ്യാര്‍ത്ഥികള്‍ നിയന്ത്രണമില്ലാതെ പുറത്ത് പോകുന്നതിനും ലഹരിയുടെ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കാന്‍ പ്രവണതയുളളതിനാലുമാണ് പരിശോധന നടത്തുന്നത്.  

  ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും  ആയി   സഹകരിച്ചാണ്എക്സൈസ് വകുപ്പ്    വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വിവര  ശേഖരണം നടത്തുന്നത്.  ജില്ലയിലെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട സ്‌കൂളുകളിലെ  വിവരങ്ങളും ശേഖരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  സ്‌കൂള്‍ അധിക്യതര്‍ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.എസ്. സലിംകുമാര്‍  അഭ്യര്‍ത്ഥിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.