പത്ര പ്രദര്‍ശനം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം: പ്രമീളാ ശശിധരന്‍

Thursday 15 February 2018 2:10 am IST

പത്രവാര്‍ത്തകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍. മാധ്യമ വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പ്രദര്‍ശനം. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പത്രങ്ങളുടെ പ്രസിദ്ധീകരണ ശൈലിയും ഭാഷയും കൗതുകകരമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 

   തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം പത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് പ്രദര്‍ശിപ്പിക്കുന്നത്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതലുള്ള വാര്‍ത്തകളടങ്ങിയ പത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.  ദേശീയ സംസ്ഥാന നേതാക്കള്‍, സിനിമാതാരങ്ങള്‍, മറ്റ് പ്രമുഖര്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ലോക്‌സഭാ  നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ആദ്യ ബഹിരാകാശ സഞ്ചാരം തുടങ്ങി ഇന്ത്യയിലെ കഴിഞ്ഞ 77 വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ പത്രത്താളുകളിലൂടെ കാണാം. 

    ഒരു ദിവസം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന 65 ദിന പത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.