കോളയാട്: കലാതീരം സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോളയാട് മഹോല്‍സവം 2018 ന്റ വിജയത്തിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗത്തില്‍ 101 അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മറ്റിയെ തെരഞ്ഞെടുത്തു. പി.രതീഷ് അധ്യക്ഷത വഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് കെ.ടി.ജോസഫ് ഉല്‍ഘാനം ചെയ്തു. എ.ടി.കുഞ്ഞമ്മദ്, എ. ഷാജു ജോര്‍ജ്ജ് കാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ് കുമാര്‍, എ.ഷാജു ജോര്‍ജ്ജ് കാനാട്ട്, കെ.ടി.ജോസഫ്, കെ.കുഞ്ഞിക്കണ്ണന്, എ.ടി.കുഞ്ഞമ്മദ്-രക്ഷാധികാരികള്‍, പി.രവി-ചെയര്മാന്, പി.സി.രാജീവന്-വൈസ് ചെയര്മാന്, പി.രതീഷ്-കണ്‍വീനര്‍, ജിജീഷ് വായന്നൂര്‍-ജോയിന്റ് കണ്‍വീനര്‍, പി.ഇ.ലിതേഷ് മാസ്റ്റര്‍-ജനറല്‍ കോഓഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഏപ്രില്‍ ആദ്യവാരം നടത്തുന്ന കോളയാട് മഹോല്‍സവം 2018ല്‍ വിവിധ അമ്യുസ് മെന്റ ഐറ്റംസ് ആരോഗ്യ വിദ്യാഭ്യാസകാര്ഷിക വ്യാവസായിക പ്രദര്‍ശനവും വിവിധ സെമിനാറുകളും മലയാള ടെലിവിഷന്‍ സിനിമാ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പരിപാടികള്‍ വിശദീകരിച്ച് കൊണ്ട് ജനറല്‍ കോ-ഓഡിനേറ്റര്‍ പി.ഇ.ലിതേഷ് മാസ്റ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: