കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ഗണതന്ത്രമല്ല, ഗണ്‍ തന്ത്ര: മോദി

Friday 16 February 2018 2:30 am IST

അഗര്‍ത്തല: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ഗണതന്ത്ര(ജനാധിപത്യം)മല്ല ഗണ്‍-തന്ത്രയാണെന്ന്(തോക്ക് രാഷ്ട്രീയം)പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തവണ ജനം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തെ എഴുതിത്തള്ളും. തുടര്‍ച്ചയായ 25 വര്‍ഷം മോശം ഭരണമാണ് മണിക് സര്‍ക്കാര്‍ കാഴ്ചവച്ചത്. ജനദ്രോഹപരമായ നടപടികളാണ് കൈക്കൊണ്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് മണിക് സര്‍ക്കാരിന്റെ വിടവാങ്ങല്‍ ചടങ്ങായിരിക്കും. ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ് ഇനിയുള്ള തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം മേഘാലയയിലും നാഗാലാന്‍ഡിലും തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് മൂന്നിടങ്ങളിലെയും ഫലമറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.