ഇരിട്ടി : കീഴൂര്‍ മഹാവിഷ്ണുക്ഷേത്ര മഹോത്സവം 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പുടയൂര്‍ മന കുബേരന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഉത്സവത്തിന്റെ ഭാഗമായി 19 ന് വൈകുന്നേരം 4.30 ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറനിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ആചാര്യവരണം, മുളയിടല്‍, 7.30 ന് കൊടിയേറ്റ്, 8.30 ന് സാംസ്കാരിക സമ്മേളനം കലാ പ്രതിഭകളെ ആദരിക്കല്‍, 9.30 ന് ചിലങ്ക നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. 20 ന് വൈകുന്നേരം 6.30 ന് തിരുനൃത്തം, 7.30 ന് തായമ്പക, 8.30 ന് സാംസ്കാരിക സമ്മേളനം, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, 9.30 ന് പ്രദേശവാസികളായ കലാപ്രതിഭകളുടെ കലാ പരിപാടികള്‍ എന്നിവ നടക്കും.
21 ന് വൈകുന്നേരം തിരുനൃത്തം, തുടര്‍ന്ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 9 മണിക്ക് പ്രാദേശിക പ്രതിഭകളുടെ കലാപരിപാടികള്‍, 22 ന് രാത്രി 6.30 ന് തിരുനൃത്തം, 7.30 ന് തായമ്പക, രാത്രി 8.30 ന് സാംസ്കാരിക സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്തിന്റെ പ്രഭാഷണം, 9.30 ന് നാടകം, പ്രതിഷ്ഠാ ദിനമായ 23 ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി 8 മണിക്ക് പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്തിന് ശേഷം 9.30 ന് ഗംഗാജ്യോതി സമര്‍പ്പണം എന്നിവ നടക്കും.
ഉത്സവത്തിന്റെ സമാപന ദിവസമായ 24 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃശക്തി സംഗമം മാതൃസമിതി സംസ്ഥാന സെക്രട്ടറി ശുശീല ജയന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് കെ.വി.ദേവകി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊ.വി.ടി.രമ മുഖ്യഭാഷണം നടത്തും. ഉച്ചക്ക് സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് എടാട്ട് ചിത്രാഞ്ജലി അവതരിപ്പിക്കുന്ന ലൈറ്റ് ഷോ എന്നിവയും നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ നാരായണീയ പാരായണവും, വൈകുന്നേരം 3 മണിക്ക് കൈരാതികിരാത ക്ഷേത്രസമിതിയുടെ അക്ഷരശ്ലോകവും ക്ഷേത്രസന്നിധിയില്‍ നടക്കും.
പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് പി.എന്‍.കരുണാകരന് മാസ്റ്റര്‍, സെക്രട്ടറി എം.ഹരീന്ദ്രനാഥ്, ഭാരവാഹികളായ ടി.പി.വിജയന്, കെ.കുഞ്ഞിനാരായണന്, പി.മാധവന്, സതീഷ് ബാബു, കെ.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: