വയോജനക്ഷേമ ഫണ്ട് വകമാറ്റി ചെലഴിക്കുന്നു: കെ.രാമന്‍പിള്ള

Thursday 15 February 2018 9:29 pm IST

 

കണ്ണൂര്‍: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വയോജനക്ഷേമത്തിന് വേണ്ടി വാര്‍ഷിക ബജറ്റില്‍ പത്ത് ശതമാനം തുക വകയിരുത്തുന്നുണ്ടെങ്കിലും ആ തുക വയോജനങ്ങളിലെത്തുന്നില്ലെന്നും വകമാറ്റി ചെലവഴിക്കുകയാണെന്ന് സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.രാമന്‍പിള്ള ആരോപിച്ചു.

കേരളത്തില്‍ വയോജനങ്ങള്‍ കുടുംബത്തിനകത്തും പുറത്തും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങളെ നേരിടുകയാണ്. ആധുനിക സമൂഹം ഭാരതീയമൂല്യങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണം. ഭാരതീയ മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഓഫീസില്‍ ചേര്‍ന്ന സീനിയര്‍ സിറ്റിസണ്‍ സെല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.പി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ദേശീയസമിതിയംഗം പി.കെ.വേലായുധന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ്, സെല്‍ പ്രഭാരി പി.രാജേന്ദ്രന്‍, എം.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.