തലശ്ശേരി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19 ന് ആലപ്പുഴയില്‍ നിന്നാരംഭിച്ച ഗീതാജ്ഞാന പ്രബോധയാത്രയുടെ സമാപനം 28 ന് തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
28 ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. യാത്രയുടെ ഭാഗമായി ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മറ്റ് ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍ തുടങ്ങിയവയിലായി മുന്നൂറിലധികം ഗീതാപ്രഭാഷണങ്ങള് നടത്തിക്കൊണ്ട് 4343 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ഇതോടൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ച് കവലകള്‍ തോറും ഒരു ലക്ഷത്തിലധികം നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 28 വരെ തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അമ്പലപ്പുഴ അരവിന്ദന്, ഗൗരി സിസ്റ്റര്‍, സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: