തലശ്ശേരി: തന്ത്രസാധനീ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ 18 ന് ശാക്തേയ സംഗമവും പുസ്തക പ്രകാശനവും തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി ടൗണ്‍ഹാളില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടി ഒ.കെ.വാസുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആചാര്യത്രൈപുരം രചിച്ച ഭഗവത് ഗീത ഒരു ശാക്തേയവീക്ഷണം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മാഹി എംഎല്‍എ വി.രാമചന്ദ്രന് ജില്ലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജഡ്ജിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കും. ആചാര്യ ത്രൈപുരം അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വ്യക്തികള്‍ സംസാരിക്കും. 11 മണിക്ക് വിവിധ തലങ്ങളില്‍ പ്രശസ്തരായവരെ ആദരിക്കും. ഉച്ചക്ക് 2 മണിക്ക് ശാക്തേയ തത്വം എന്ന വിഷയത്തെ ആസ്പദമാക്കി ആചാര്യ ത്രൈപുരവും 3 മണിക്ക് കുടുംബ പരദേവത എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടക്കല്‍ സേതുമാധവനും പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിതിന് മുകുന്ദന് കെ.ടി.കെ.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: