ചെറുപുഴ അഡ്വഞ്ചര്‍ പാര്‍ക്ക്; പരിശോധന നടത്തി

Thursday 15 February 2018 9:31 pm IST

 

ചെറുപുഴ: ചെറുപുഴ തടയണയുടെ പരിസര പ്രദേശങ്ങളും മീന്‍ മാര്‍ക്കറ്റിന്റെ സമീപപ്രദേശങ്ങളും ഉള്‍പ്പെടുത്തി കുട്ടികളുടെ പാര്‍ക്കും അഡ്വഞ്ചര്‍ പാര്‍ക്കും നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സംരംഭകരെത്തി. ചെമ്പല്ലിക്കുണ്ട് വയലപ്ര കായല്‍ ഫ്‌ളോട്ടിങ്ങ് പാര്‍ക്കിന്റെ സഹകരണത്തോടെ ചെറുപുഴ പഞ്ചായത്തിലും ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനാണ് ശ്രമം തുടങ്ങിയത്. ഇതിനു മുന്നോടിയായാണ് കായല്‍ ഫ്‌ളോട്ടിങ് പാര്‍ക്ക് അധികൃതര്‍ ഇന്നലെ ചറുപുഴയിലെത്തിസ്ഥലപരിശോധന നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിനു അനുയോജ്യമായ സ്ഥലമാണെന്നും സ്ഥലത്തെക്കുറിച്ചുള്ള വിവരം സമര്‍പ്പിക്കാനും സംഘം നിര്‍ദ്ദേശം നല്‍കി. നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് പദ്ധതി തയാറാക്കി പഞ്ചായത്തിന് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. കായല്‍ ഫ്‌ളോട്ടിഗ് പാര്‍ക്ക് എം.ഡി.ജാദിന്‍, മാനേജര്‍ റിജിന്‍, പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചു റാണി ജോര്‍ജ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി.പി.നൂറുദ്ദീന്‍, പഞ്ചായത്തംഗം കെ.കെ.ജോയി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.