മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

Thursday 15 February 2018 9:33 pm IST

 

പയ്യന്നൂര്‍: കച്ചവടക്കാരിയെ പീടികയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കവ്വായിലെ അബ്ദുള്‍ ഖാദറിന്റ ഭാര്യ ഇ.കെ.ജമീലയെ മര്‍ദ്ദിച്ച സംഭവത്തിലാണ് അയല്‍വാസികളായ നൗഷാദ്, റംഷാദ് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്കായിരുന്നു സംഭവം. 

ജമീലയുടെ കടയില്‍ കയറി ചീത്തവിളിക്കുകയും കസേരകൊണ്ട് തലയ്ക്കടിക്കുകയും ഭരണികള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. അക്രമത്തില്‍ പരിക്കേറ്റ ജമീല പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.