ഭീകരസംഘടനകളിലെ മുസ്ലീങ്ങളെ എണ്ണി നോക്കണം

Friday 16 February 2018 2:30 am IST

ന്യൂദല്‍ഹി: എഐഎംഐഎം പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസിക്ക് ചുട്ട മറുപടിയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ദേശസ്‌നേഹത്തെ കാണിക്കാനായി എത്ര മുസ്ലിം സൈനികര്‍ കൊല്ലപ്പെടുന്നുണ്ടെന്നത് എണ്ണി നോക്കണമെന്ന് ഒവൈസി പറഞ്ഞിരുന്നു. എന്നാല്‍ ഇതോടൊപ്പം എത്ര മുസ്ലിങ്ങള്‍ സൈനികരെ ആക്രമിക്കുന്ന ഭീകരസംഘടനകളില്‍ ഉണ്ടെന്ന കാര്യവും ഒവൈസി എണ്ണിനോക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആറുപേരില്‍ അഞ്ചുപേരും മുസ്ലിങ്ങളാണെന്ന് ഒവൈസി പറയുകയുണ്ടായി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്.

അതേസമയം സേന ഒരിക്കലും സൈനികരെ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിക്കാറില്ലെന്നും എല്ലാവരെയും സൈനികരായിട്ടാണ് കാണുന്നതെന്നും വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ ഡി. അന്‍ബു പറഞ്ഞു. 'സര്‍വ്വധര്‍മ്മ സ്ഥല്‍' എന്ന സങ്കല്പത്തിലാണ് എല്ലാവരെയും കാണുന്നത്. സൈന്യത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.