സഹോദരിയെ ആക്രമിച്ച് വീട് തീവച്ച് നശിപ്പിച്ച പ്രതിക്ക് തടവും പിഴയും
Thursday 15 February 2018 9:33 pm IST
തലശ്ശേരി: സഹോദരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവമേല്പിക്കുകയും വീടിന് തീവച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതിക്ക് തടവും പിഴയും ശിക്ഷ. ഇരിക്കൂര്‍ പോലീസ് പരിധിയിലെ പടിയൂര്‍ മങ്കുഴി കോളനിയില്‍ താമസക്കാരനായ ശ്രീധരന്റെ മകന് മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്. സഹോദരി വിലാസിനി താമസിക്കുന്ന വീടിന് തീയിടുകയും വീട്ടുകാരിയെ തള്ളിവീഴ്ത്തി പരിക്കേല്പിക്കുകയും ചെയ്തതിനാണ് വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷവും ഒരു മാസവും കഠിന തടവിന് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. 25,000 രൂപ പിഴയുമടക്കണം.
2015 സപ്തമ്പര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ജാമ്യത്തിലിറക്കാന്‍ ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് സംഭവദിവസം മുതല്‍ പ്രതി ജയിലില്‍ കഴിയുകയാണ്.