29 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് തടവും പിഴയും ശിക്ഷ

Thursday 15 February 2018 9:34 pm IST

 

തലശ്ശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടയില്‍ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് 29 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. കണ്ണവം വട്ടോളിയിലെ പെരിശ്ശേരി കുന്ന് വീട്ടില്‍ പി.സനേഷിനെ (28) യാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 511, 376 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചാല്‍ സംഖ്യ പീഡനശ്രമത്തിനിരയായ യുവതിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ പരാതിക്കാരിയെ തള്ളി വീഴ്ത്തി പരിക്കേല്‍പിച്ചതിന് ഐ.പി.സി.324 വകുപ്പില്‍ മൂന്ന് മാസം കഠിന തടവ് വേറെയും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: എം.ജെ.ജോണ്‍സണ്‍ ഹാജരായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.