അന്താരാഷ്ട്ര ബാല്യകാല അര്‍ബുദ ദിനം ആചരിച്ചു

Thursday 15 February 2018 9:35 pm IST

 

തലശ്ശേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ബാല്യകാല അര്‍ബുദ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി തലശ്ശേരി മുന്‍സിപ്പാല്‍ സ്‌റ്റേഡിയം പരിസരത്തു നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് ബോധവത്കരണ റാലി നടത്തി. കാന്‍സര്‍ സെന്ററില്‍ ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും സെന്ററിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും റാലിയില്‍ അണിചേര്‍ന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റില്‍ ചേര്‍ന്ന യോഗത്തില്‍ അനുബന്ധപരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.കെ.രമേശന്‍ നിര്‍വ്വഹിച്ചു. ഡോക്ടര്‍മാരായ ടി.കെ.ജിതിന്‍, വിനീത രാഘവന്‍, സിസ്റ്റര്‍ സിബി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഡോ.സംഗീത കെ നായനാര്‍ സ്വാഗതം പറഞ്ഞു. അര്‍ബുദ രോഗ ചികിത്സ തേടുന്ന കുട്ടികളുടെ ചിത്രപ്രദര്‍ശനവും കലാമണ്ഡലം മഹേന്ദ്രന്റെ നേതൃത്വത്തില്‍ ഓട്ടന്‍ തുള്ളലും നടത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.