നെതന്യാഹുവിനെതിരായ കേസ്: രത്തന്‍ ടാറ്റയ്ക്കും പങ്കെന്ന് സൂചന

Friday 16 February 2018 2:40 am IST

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ കോഴവിവാദത്തില്‍ ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റക്കും പങ്കുള്ളതായി സൂചന. ഇസ്രായേല്‍ പ്രതിരോധ വകുപ്പിന്റെ ഉപദേശത്തിനെതിരായി ഹോളിവുഡ് നിര്‍മ്മാതാവ് അര്‍ണോന്‍ മില്‍ച്ചനും രത്തന്‍ ടാറ്റയും ചേര്‍ന്ന് ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ സ്വതന്ത്ര വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ആരോപണം. 

ഏറെ ലാഭം നേടാമായിരുന്നെങ്കിലും ഇത് ഇസ്രായേലിന്റെ സുരക്ഷയെ വലിയ രീതിയില്‍ ബാധിക്കുന്നതായിരുന്നു എന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് ടാറ്റയുടെ കാര്യാലയത്തിന്റെ വിശദീകരണം. പലസ്തീന്‍കാര്‍ക്ക് തൊഴില്‍ അവസരം നല്‍കുവാന്‍ 2009ല്‍ ജോര്‍ദാന്‍ നദീ തീരത്ത് ഓട്ടോമോട്ടീവ് പ്ലാന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ടാറ്റക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പലസ്തീന്‍ അധികൃതരും ടാറ്റാ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടിരുന്നില്ലെന്നും പദ്ധതിയുമായി മില്‍ച്ചന് ബന്ധമൊന്നുമില്ലായിരുന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വക്താവ് പറഞ്ഞു. 2017 ല്‍ ടെല്‍ അവീവിലേക്ക് നടത്തിയ യത്രയ്ക്കിടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അധികാരികളുടെ മുന്നില്‍ ടാറ്റ മൊഴി കൊടുത്തിരുന്നുവെന്ന് ടാറ്റയുടെ പ്രതിനിധി പറഞ്ഞു. അമേരിക്കന്‍ വിസ സംഘടിപ്പിക്കുവാന്‍ മില്‍ച്ചന്‍ കൊടുത്ത ഉപഹാരങ്ങള്‍ സ്വീകരിച്ചു എന്നതാണ് നെതന്യാഹുവിനെതിരായ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.