കമ്പോള ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനമായി വിദ്യാഭ്യാസം മാറുന്നു ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Thursday 15 February 2018 9:35 pm IST

   

ഇരിട്ടി: കമ്പോള ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനമായി വിദ്യാഭ്യാസം മാറുകയാണെന്ന് ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ. മാത്യു, ഓഫീസ് സൂപ്രണ്ട് വത്സരാജ് എന്നിവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസസെമിനാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലത്ത് വിദ്യാഭ്യാസമെന്നത് ധാര്‍മ്മിക നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന സാംസ്‌കാരിക പ്രവര്‍ത്തനമായിരുന്നു. ലോകത്തെ മുഴുവന്‍ ഒരു ചന്തയാക്കി മാറ്റിത്തീര്‍ക്കുകയും എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് സാമ്പത്തിക ശക്തികളാണ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തതോടെ വിദ്യാഭ്യാസവും ലാഭമുണ്ടാക്കുന്ന ഒരു പ്രക്രിയയായി മാറിക്കഴിഞ്ഞു. ഡോ . രാധാകൃഷ്ണന്‍ പറഞ്ഞു. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യു, കെ.വി.പ്രമോദ്കുമാര്‍, സുരേന്ദ്രന്‍, ഡോ. അജിത, ഡോ.ഷീജ, ഡോ.അനീഷ്‌കുമാര്‍, കെ.ശരദ്ചന്ദ്രന്‍, കെ.വത്സരാജ് എന്നിവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.