ഉത്തരവാദി കോണ്‍ഗ്രസ് സര്‍ക്കാര്‍: നിര്‍മ്മല സീതാരാമന്‍

Friday 16 February 2018 2:30 am IST

ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദിയുടെ തട്ടിപ്പ് നടന്നത് 2011ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. 11,000 കോടിയുടെ തട്ടിപ്പ് പുറത്തുവന്നത് ഇപ്പോഴാണ്. ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഷില്ലോങ്ങില്‍ പറഞ്ഞു. 

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് നീരവ് മോദിയുടെ ഓഫീസുകളിലും ഷോറൂമുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി റെയ്ഡ് നടത്തി. മുംബൈ, സൂറത്ത്, ന്യൂദല്‍ഹി എന്നിവിടങ്ങളിലെ നീരവ് മോദിയുടെ ഡയമണ്ട് ഷോ റൂമുകളിലും വര്‍ക്ക്‌ഷോപ്പുകളിലും റെയ്ഡ് നടത്തി. 

11,515 കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പിഎന്‍ബി സമ്മതിച്ചിരിക്കുന്നത്. എതാണ്ട് 10 ബാങ്ക് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്ന് ബാങ്ക് പുറത്തുവിട്ടിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.