ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Friday 16 February 2018 2:00 am IST
മുണ്ടക്കയം: സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ കങ്ങഴ പത്തനാട് സ്വദേശി മാന്‍ഡ്രാക്ക് എന്നു വിളിക്കുന്ന അബിന്‍ ബിനു(19) വെള്ളാവൂര്‍ ചെറുവള്ളി സ്വദേശി ഹരീഷ്(24) എന്നിവരെ അറസ്റ്റ് ചെയ്തു.

 

മുണ്ടക്കയം: സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ കങ്ങഴ പത്തനാട് സ്വദേശി മാന്‍ഡ്രാക്ക് എന്നു വിളിക്കുന്ന അബിന്‍ ബിനു(19) വെള്ളാവൂര്‍ ചെറുവള്ളി സ്വദേശി ഹരീഷ്(24) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്കിന്റെ സിസിടിവിയില്‍ ഇവര്‍ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിലൊരാളായ ഹരീഷ് മുന്‍പ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ  പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ കുമളിയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരുന്നു എന്ന അറിയിപ്പ് കിട്ടിയതിനാല്‍ കുട്ടിക്കാനത്ത് പോലീസ് വാഹന പരിശോധന ഏര്‍പ്പെടുത്തി. പോലീസ് കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയതിനാല്‍ പോലീസ് വിവരം നല്‍കിയതനുസരിച്ച് പുല്ലുപാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ചെക്ക് പോസ്റ്റ് അടച്ച് ഇവരെ തടഞ്ഞു നിര്‍ത്തി പെരുവന്താനം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.