സീറ്റ് തര്‍ക്കം: വൃദ്ധനെ തലയ്ക്കടിച്ചു കൊന്നു

Friday 16 February 2018 2:30 am IST

മുംബൈ: സീറ്റ് തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ മുളവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മുംബൈ കദവലി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സുഹൃത്തായ കനു ജാദവിനെ (72) കൊലപ്പെടുത്തിയതിന് മുന്‍ നേവി ഉദ്യോഗസ്ഥനായ ധനഞ്ജയ് കുമാര്‍ സിന്‍ഹയെ (54) കല്ല്യാണ്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. 

 ഇരുവരും സ്റ്റേഷനില്‍ പോര്‍ട്ടര്‍മാരാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും സ്‌റ്റേഷനിലെ ബെഞ്ചില്‍ വിശ്രമിക്കവെ കൂടുതല്‍ സ്ഥലം ആരാണ് ഉപയോഗിക്കുന്നതെന്ന തര്‍ക്കമുണ്ടായി. 

തര്‍ക്കത്തിനിടെ സിന്‍ഹ സ്റ്റേഷനില്‍ കിടന്നിരുന്ന മുളവടി എടുത്ത് കനു ജാദവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.