പ്ലേ ഓഫ് ലക്ഷ്യമിട്ട് പൂനെ എഫ് സി

Friday 16 February 2018 2:30 am IST

ബംഗളൂരു: പ്ലേ  ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ഒറ്റ വിജയം ആവശ്യമായ പൂനെ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ന് ശക്തരായ ബംഗളൂരു എഫ് സിയെ നേരിടും. 

പ്ലേഓഫിലെത്തിയ ആദ്യ ടീമാണ് ബംഗളൂരു. 15 മത്സരങ്ങളില്‍ 11 വിജയം നേടിയ അവര്‍ 33 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇനി മൂന്ന് മത്സരങ്ങള്‍  കൂടി അവര്‍ക്കുണ്ട്. പതിനഞ്ച് മത്സരങ്ങില്‍ 28 പോയിന്റു നേടിയ പൂനെ ര്ണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അവര്‍ക്കും ഇനി മൂന്ന് മത്സരങ്ങള്‍ കൂടിയുണ്ട്. ഇന്ന് വിജയിക്കാനായാല്‍ അവര്‍ക്ക് പ്ലേ ഓഫില്‍ സ്ഥാനമുറപ്പാകും. പൂനെ ഇതുവരെ ഐഎസ്എല്ലിന്റെ സെമിയിലെത്തിയിട്ടില്ല.

ഇതാദ്യമായി ഐഎസ്എല്‍ കളിക്കുന്ന ജംഷഡ്പൂര്‍ എഫ് സി (25 പോയിന്റ്), ചെന്നൈയിന്‍ എഫ്‌സി (24 പോയിന്‍്), കേരള ബ്ലാസ്‌റ്റേഴ്‌സ് (21 പോയിന്റ്), എഫ് സി ഗോവ (20 പോയിന്റ് ) എന്നീ ടീമുകളും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുന്ന ടീമുകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.