കോഴിക്കോട്: 66-ാമത് ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിനെ ജെറോം വിനീതും വനിത ടീമിനെ ജി. അഞ്ജുമോളും നയിക്കും. തഞ്ചാവൂര്‍ സ്വദേശിയായ ജെറോം കൊച്ചി ബിപിസിഎല്‍ താരമാണ്. കേരള പൊലീസ് താരമാണ് അഞ്ജു. പുരുഷ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ജി.എസ്. അഖിനാണ്. ഫാത്തിമ റുക്സാനയാണ് വനിതകളുടെ വൈസ് ക്യാപ്റ്റന്‍.
മാര്‍ച്ച് 11 മുതല്‍ 18 വരെ ആന്ധ്രയില്‍ നടക്കുന്ന ഫെഡറേഷന്‍കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ അഖിന് നയിക്കും. എന്‍. ജിതിനാണ് വൈസ് ക്യാപ്റ്റന്‍.
ദേശീയ വോളി: കേരള പുരുഷ ടീം : ജെറോം വിനീത് (ക്യാപ്റ്റന്‍), ജി.എസ് അഖിന് (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍ ജിതിന്, പി രോഹിത്, അബ്ദുല്‍ റഹീം, സി അജിത്ത് ലാല്‍, വിബിന് എം ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ. അന്‍സബ്, ഇ.കെ രതീഷ് (ലിബറോ). അബ്ദുല്‍ നാസര്‍ (കോച്ച്), കിഷോര്‍ കുമാര്‍ (അസി. കോച്ച്)
വനിത ടീം: ജി. അഞ്ജു മോള് (ക്യാപ്റ്റന്‍), ഫാത്തിമ റുക്സാന (വൈസ്. ക്യാപ്റ്റന്‍), കെ.എസ് ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന്, എ.എസ് സുര്യ, എസ്. രേഖ, എം. ശ്രുതി, എന്‍.എസ് ശരണ്യ, കെ.പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്. സണ്ണി ജോസഫ് (കോച്ച്), നവാസ് വഹാബ് (അസി. കോച്ച്).
ഫെഡറേഷന് കപ്പ് പുരുഷ ടീം: ജി.എസ് അഖിന് (ക്യാപ്റ്റന്‍), ജിതിന് എന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, പി രോഹിത്, അബ്ദുല്‍ റഹീം, സി. അജിത്ത് ലാല്‍, ഷോണ്‍ ടി ജോണ്‍, അനു ജെയിംസ്, രതീഷ്, ജെറോം വിനീത്, എം.എം ആസിഫ് മോന്, കെ.കെ ശ്രീഹരി (ലിബറോ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: