കേരളത്തിന് വന്‍ വിജയം

Friday 16 February 2018 2:30 am IST

ധര്‍മശാല: സന്ദീപ് വാര്യരുടെയും അക്ഷയിന്റെയും ബൗളിങ് മികവില്‍ കേരളത്തിന് വമ്പന്‍ വിജയം. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന്റെ ഗ്രൂ്പ്പ് ബിയില്‍ അവര്‍ 120 റണ്‍സിന് ഉത്തര്‍ പ്രദേശിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ പതിനാലു പോയിന്റുമായി കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.

അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 261 റണ്‍സ് നേടിയ കേരളം ഉത്തര്‍പ്രദേശിനെ 39.2 ഓവറില്‍ 141 റണ്‍സിന് പുറത്താക്കി.

സന്ദീപ് വാര്യരും അക്ഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ഒമ്പത് ഓവറില്‍ 32 റണ്‍സ് വഴങ്ങിയപ്പോള്‍ അക്ഷയ് പത്ത്് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു. ഉത്തര്‍പ്രദേശിന്റെ ബാറ്റിങ് നിരയില്‍ മുഹമ്മദ് സെയ്ഫ് (31), യാദവ് (22) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായൊ്്ള്ളൂ.

ബാറ്റിങ്ങിനയക്കപ്പെട്ട കേരളം രോഹന്‍ പ്രേം ,അരുണ്‍ കാര്‍ത്തിക്, ക്യാപറ്റന്‍ സച്ചിന്‍ ബേബി എന്നിവരുടെ മികവിലാണ് 261 റണ്‍സ് നേടിയത്. രോഹണ്‍ പ്രേം 95 പന്തില്‍ ഏഴു ഫോറുള്‍പ്പെടെ 66 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി 50 പന്തില്‍ നാലു ഫോറും ഒരു സിക്‌സറും പൊക്കി 38 റണ്‍സ് കുറിച്ചു.

അടിച്ചുതകര്‍ത്ത അരുണ്‍ കാര്‍ത്തിക്ക് 36 പന്തില്‍ 54 റണ്‍സ് അടിച്ചെടുത്തു. നാലു ഫോറും അത്രയും തന്നെ സിക്‌സറും അടിച്ചു

സ്‌കോര്‍: കേരളം 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 261, ഉത്തര്‍ പ്രദേശ് 39.2 ഓവറില്‍ 141 ന് പുറത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.