ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന്
Friday 16 February 2018 2:30 am IST
ഈസ്റ്റ് ലണ്ടന്‍: ട്വന്റി 20 പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുന്നു. ഇന്ത്യ -ദ്ക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഇന്ന് അരങ്ങേറും.
ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍ ആദ്യ ട്വന്റി 20 യില്‍ വിജയത്തോടെ അരങ്ങേറി. ഹര്‍മന്‍പ്രീത് നയിച്ച ഇന്ത്യന്‍ ടീം ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
വിജയം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യ. പരിചയ സമ്പന്നയായ പേസര്‍ ജൂലന്‍ ഗോസ്വാമിയുടെ അഭാവം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗോസ്വാമിക്ക് പരമ്പര നഷ്ടമായത്.ഗോസ്വാമിയുടെ അഭാവത്തില്‍ യുവതാരങ്ങളായ പൂജയും ശിഖ പാണ്ഡ്യയുമാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്.