ഡാനിയല്‍ ലൂക്കാസ് ബംഗളൂരു എഫ് സിയില്‍

Friday 16 February 2018 2:30 am IST

ബംഗ്‌ളൂരു: സ്പാനിഷ് സ്‌ട്രൈക്കര്‍ ഡാനിയല്‍ ലൂക്കാസ് സെഗോവിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബംഗ്‌ളൂരു എഫ് സിക്കായി കളിക്കും.

പരിക്കേറ്റു പിന്മാറിയ സ്പാനിഷ് താരം ബ്രൗളിയോ നോബ്രീഗയ്ക്ക്് പകരക്കാരനായിട്ടാണ് ഡാനിയര്‍ ലൂക്കാസിനെ ടീമിലുള്‍പ്പെടുത്തിയത്.

2004- 05 സീസണിലാണ് ഡാനിയല്‍ ലൂക്കാസ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറിയത്. ഓസ്ട്രിയയിലെ സെന്റ് പോള്‍ട്ടന്‍സിനായി 48 ലീഗ് മത്സരങ്ങളില്‍ കളിച്ച ഡാനിയല്‍29 ഗോളുകള്‍ നേടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.