ഗോളുകളില്‍ സെഞ്ചുറി

Friday 16 February 2018 2:30 am IST

മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി നൂറു ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്്ക്ക് സ്വന്തം. പാരീസ് സെന്റ് ജെര്‍മെയിന്‍സിനെതിരായ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതോടെയാണ് റെക്കോഡ് സ്വന്തമായത്്.

33-ാം മിനറ്റില്‍ പെനാല്‍റ്റി ഗോളാക്കിയതോടെ റൊണാള്‍ഡോയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ നൂറുഗോളായി. അവസാന നിമിഷങ്ങളിലും ഗോള്‍ നേടിയതോടെ ഗോളുകളുടെ എണ്ണം നൂറ്റിയൊന്നായി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഇത് 95-ാം തവണയാണ് റൊണാള്‍ഡോ കളിക്കാനിറങ്ങുന്നത്.

101 ഗോളുകളില്‍ 71 എണ്ണം വലതുകാല്‍കൊണ്ടും 17 എണ്ണം ഇടതുകാലുകൊണ്ടുമാണ് നേടിയത്. 13 എണ്ണം തലകൊണ്ടാണ് ഗോള്‍ വര കടത്തിവിട്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി നേടിയ ഗോളുകള്‍ കൂടി കൂട്ടമ്പോള്‍ റൊണാള്‍ഡോയ്ക്ക് ചാമ്പ്യന്‍ ലീഗിലെ 116 മത്സരങ്ങളില്‍ 116 ഗോളുകളായി. അര്‍ജന്റീനയുടെ ലയണല്‍ മെസി 97 ഗോളുമായി പിന്നിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.